മെഴ്‌സിഡസ് ബെൻസിന്റെ സി-ക്ലാസ് എഡിഷൻ സി വിപണിയിൽ

Posted on: October 5, 2017

സി ക്ലാസ് എഡിഷൻ സി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ റോളാണ്ട് ഫോഗർ പൂനെയിൽ വിപണിയിൽ അവതരിപ്പിക്കുന്നു.

കൊച്ചി : എഡിഷൻ സി മോഡൽ വിപണിയിലിറക്കിക്കൊണ്ട് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ സി ക്ലാസ് ശ്രേണി വിപുലീകരിച്ചു. നിലവിലുള്ള സി ക്ലാസിൽ അകത്തും പുറത്തും ചില മാറ്റങ്ങൾ വരുത്തി കൂടുതൽ സ്‌പോർട്ടി ആക്കിയിരിക്കയാണ് എഡിഷൻ സിയിൽ. നിലവിലുള്ള നിറങ്ങൾക്ക് പുറമെ ഡെസിഗ്‌നോ ഹ്യാസിന്ത് റെഡ് എന്ന പുതിയ നിറത്തിലും എഡിഷൻ സി തെരഞ്ഞെടുക്കാവുന്നതാണ്.

സി-ക്ലാസിന് വലിയതോതിലുള്ള സ്വീകാര്യതയാണ് ഇന്ത്യയിൽ ലഭിച്ചതെന്ന് പുതിയ മോഡൽ വിപണിയിലിറക്കിക്കൊണ്ട് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ റോളാണ്ട് ഫോഗർ പറഞ്ഞു. ഇതുവരെയായി 27,000 യൂണിറ്റുകൾ വിറ്റു.

സി 200, സി 220 ഡി, സി 250 ഡി വേരിയന്റുകളിൽ എഡിഷൻ സി ലഭ്യമാണ്. 42.54 ലക്ഷം രൂപ, 43.54 ലക്ഷം രൂപ, 46.87 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം എക്‌സ് ഷോറും വില.