ഹൈ എൻഡ് ബൈക്ക് വില്പനയിൽ ബജാജിന് 50 ശതമാനം വളർച്ച

Posted on: June 22, 2015

Bajaj-Pulsar-RS-200-Big

കൊച്ചി : സ്‌പോർട്ട്‌സ് മോട്ടോർ സൈക്കിൾ മേഖലയിൽ ബജാജ് ഓട്ടോ പൾസറിലൂടെ 50 ശതമാനത്തോളം വളർച്ച. ഒരു ലക്ഷത്തിലേറെ രൂപ വിലയുള്ള ഹൈ എൻഡ് സൂപ്പർ സ്‌പോർട്ട്‌സ് വിഭാഗത്തിലും ബജാജ് ഓട്ടോ മേധാവിത്വം കരസ്ഥമാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബജാജ് ഓട്ടോ ഈ രംഗത്ത് ജപ്പാനീസ് നിർമാതാക്കളെ പിന്നിലാക്കുകയായിരുന്നു. 2013 ജൂണിൽ വെറും പത്തു ശതമാനമായിരുന്ന വിപണി വിഹിതം 2015 മെയ് മാസത്തിൽ 59 ശതമാനത്തിലേക്കു കുതിച്ചുയർന്നു.

കെടിഎമ്മുമായി രംഗത്തിറങ്ങിയ ബജാജ് ഓട്ടോ പൾസർ ആർഎസ് 200 ലൂടെ ഈ രംഗത്തെ സ്ഥാനം കൂടുതൽ ശക്തമാക്കി. പുറത്തിറക്കി മൂന്നു മാസത്തിനകം തന്നെ പൾസർ ആർഎസ് 200 ബൈക്കുകളുടെ ബുക്കിംഗ് 7000 മറികടക്കുകയും ചെയ്തു. എല്ലാത്തരത്തിലും പുതുമയുമായി എത്തിയ പൾസർ ആർഎസ് 200 ന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് മോട്ടോർ സൈക്കിൾസ് ബിസിനസ് വിഭാഗം പ്രസിഡന്റ് എറിക് വാസ് പറഞ്ഞു.