ബജാജ് ഓട്ടോ പുതിയ 2018 അവഞ്ചർ ബൈക്കുകൾ അവതരിപ്പിച്ചു

Posted on: January 27, 2018

കൊച്ചി : ബജാജ് ഓട്ടോ പുതിയ 2018 അവഞ്ചർ ശ്രേണിയിൽ ക്രൂസ് 220, സ്ട്രീറ്റ് 220 എന്നീ രണ്ടു വേരിയന്റുകൾ അവതരിപ്പിച്ചു. ക്രൂസ ്‌ബൈക്ക് ശ്രേണിയിൽ അവഞ്ചറിന്റെ എല്ലാ സവിശേഷതകളും നിലനിർത്തുകയും അതേസമയം ക്രൂസ് ബൈക്ക് വിഭാഗത്തിൽ പുതുമകൾ സമ്മാനിക്കുന്ന സവിശേഷതകൾ അവതരിപ്പിക്കുകയുംചെയ്തുകൊണ്ടാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ക്ലാസിക് രൂപകൽപ്പനയോടെയുള്ള ഹെഡ്‌ലാമ്പ്, പുതിയ സ്റ്റൈൽ, പുതിയ കൺസോളിൽ പൂർണമായി ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവയെല്ലാം അവഞ്ചർ 220 ക്രൂസിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

അവഞ്ചർ സ്ട്രീറ്റ് 220 ഉം പുതിയ സ്‌പോർട്ടി രൂപകൽപ്പനയുമായാണ് എത്തുന്നത്. ഇരുബൈക്കുകളും പുതുക്കിയ പിൻഭാഗവും ഹാലോ അനുഭൂതി നൽകുന്ന പിന്നിലെ ലൈറ്റുകളുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റ്‌വീലുകളും ക്രൂസർ സ്റ്റൈലും നിലനിർത്തുന്നതോടൊപ്പം മികച്ച പുതിയ പിന്നിലെ സസ്‌പെൻഷനും ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ നിറങ്ങൾ, ഗ്രാഫിക്കുകൾ, കൂടുതൽ വലിയ അവഞ്ചർ ബാഡ്ജ് എന്നിവയെല്ലാം ഉൾപ്പെടുത്തി അന്താരാഷ്ട്ര പരിവേഷവുമായാണ് പുതിയ 2018 അവഞ്ചർ 220 ബൈക്കുകൾ എത്തുന്നത്. അവഞ്ചർ ക്രൂസ് 220 അബേൺ ബ്ലാക്ക്, മൂൺ വൈറ്റ് എന്നീ നിറങ്ങളിലും അവഞ്ചർ സ്ട്രീറ്റ് 220 മാറ്റ് ബ്ലാക്ക് മാറ്റ്‌വൈറ്റ് നിറങ്ങളിലുമാണ് എത്തുന്നത്. ബജാജിന്റെ വിശ്വസനീയമായ 220 സിസി ഡി.ടി.എസ്. ഐ എൻജിനുകൾ 19 പി.എസ് പവ്വർ 17.5 എം.എം. ടോർക്ക് എന്നിവയാണ് ഇരുബൈക്കുകളുടേയും സവിശേഷത.

ഇന്ത്യയിലെ ക്രൂസ് ബൈക്കുകൾക്കു നേതൃത്വം നൽകുക എന്ന ലക്ഷ്യവുമായാണ് അവഞ്ചർ അവതരിപ്പിച്ചിരിക്കുന്നതെന്നും പുതിയ 2018 അവഞ്ചർ ഈ രംഗത്തു പുതിയ രീതികൾ അവതരിപ്പിക്കുകകൂടിയാണെന്നും ബജാജ് ഓട്ടോയുടെ മോട്ടോർസൈക്കിൾസ് ബിസിനസ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു. നിലവിലും ഭാവിയിലും ക്രൂസർ ബൈക്കുകളുടെ സുവർണ നിലവാരംകാത്തു സൂക്ഷിക്കുന്നവയാവും അവഞ്ചർ ബൈക്കുകൾ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അവഞ്ചർ ക്രൂസ് 220 നും സ്ട്രീറ്റ് 220 നും 94,234 രൂപയാണ് എക്‌സ് ഷോറൂം വില.