ബജാജ് ഓട്ടോയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി കടന്നു

Posted on: January 9, 2021

കൊച്ചി: വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ വിപണിമൂല്യം ഒരുലക്ഷം കോടി രൂപ കടന്നു. ഇതോടെ, ലോകത്തിലെ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ള ഇരുചക്ര വാഹന നിര്‍മാതാക്കളായി ഈ ഇന്ത്യന്‍ കമ്പനി.

വെള്ളിയാഴ്ച കമ്പനിയുടെ ഓഹരി വില 3,532.30 രൂപയായി ഉയര്‍ന്നു. ഇതോടെ, വിപണിമൂല്യം 1.02 ലക്ഷം കോടി രൂപയായി. ഓഹരി വിലയും മൊത്തം ഓഹരികളുടെ എണ്ണവും ഗുണിക്കുമ്പോള്‍ കിട്ടുന്ന തുകയാണ് വിപണിമൂല്യം. കമ്പനിക്ക് മുച്ചക്രവാഹന രംഗത്തും സാന്നിധ്യമുണ്ട്.

TAGS: Bajaj Auto |