കോട്ടയത്ത് കെടിഎം റോഡ് സുരക്ഷാറാലി

Posted on: November 9, 2015

KTM-Roadsafety-Rally-ktm-Bi

കോട്ടയം : യൂറോപ്യൻ റേസിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡായ കെടിഎം കോട്ടയത്തെ തങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി റോഡ് സേഫ്ടി റാലിയും വർക് ഷോപ്പും സംഘടിപ്പിച്ചു. കോട്ടയത്തെ നൂറിൽപ്പരം ഉപഭോക്താക്കൾ പങ്കെടുത്തു.

പൊതു നിരത്തുകളിൽ സുരക്ഷിത റൈഡിംഗിന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കെ.ടി.എമ്മിന്റെ വിദഗ്ദ്ധ റൈഡർമാർ നയിച്ച റോഡ് സുരക്ഷയെ സംബന്ധിച്ച ശിൽപ്പശാലയിലും ഇവർ പങ്കെടുത്തു. തുടർന്നു നടന്ന സുരക്ഷാ റാലി കോട്ടയം ആർടിഒ ജിജി ജോർജ് ഫഌഗ് ഓഫ് ചെയ്തു.

കെടിഎം എം.ഡി ജോർജ് വിൻസന്റ്് ജോസ്, ജി.എം. ജോൺ മാത്യൂ, കെടിഎം ഏരിയാ മാനേജർ സന്ദീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സുരക്ഷാ റൈഡുകൾ സംഘടിപ്പിക്കുമെന്നും കെടിഎം അറിയിച്ചു.

കെടിഎം ഉടമസ്ഥത സംബന്ധിച്ച തങ്ങളുടെ അനുഭവങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനു ഉപഭോക്താക്കൾക്കു പിന്തുണ നൽകുന്നതു കൂടിയാണ് ഇത്തരം പരിപാടികളെന്ന് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്രോ ബൈക്കിംഗ് വിഭാഗം വൈസ് പ്രസിഡന്റ് അമിത് നന്ദി ചൂണ്ടിക്കാട്ടി. കോട്ടയത്തെ റോഡ് സുരക്ഷാ അംബാസഡർമാരായി ഈ റൈഡർമാർ പ്രവർത്തിക്കുമെന്നും അദ്ദേഹംപ്രത്യാശ പ്രകടിപ്പിച്ചു.

TAGS: KTM Bikes |