കേരളം വീണ്ടും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ

Posted on: November 19, 2016

kerala-tourism-backwaters-b

തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രാവൽ പ്ലസ് ലീഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ്യ മാസികയുടെ വായനക്കാരാണ് ദൈവത്തിന്റെ സ്വന്തം നാടിന് ഈ ബഹുമതി നൽകിയത്. ഡൽഹിയിൽ നടന്ന മാസികയുടെ വാർഷിക ഇന്ത്യാസ് ബെസ്റ്റ് അവാർഡ്‌സ് ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

ഏറ്റവും അധികം വോട്ട് നേടിയ സംസ്ഥാനങ്ങളായ കേരളവും രാജസ്ഥാനും പുരസ്‌കാരം പങ്കിട്ടു. കേരളാ ടൂറിസം അഡിഷണൽ ഡയറക്ടർ ജനറൽ ഡി ബാലമുരളി പുരസ്‌കാരം ഏറ്റുവാങ്ങി.

TAGS: Kerala Tourism |