വേനൽക്കാലയാത്രകൾക്കുള്ള ബുക്കിംഗ് വർധിച്ചതായി കോക്‌സ് ആൻഡ് കിംഗ്‌സ്

Posted on: March 9, 2016

Cox-&--Kings-stall-Big

കൊച്ചി : ചൂടു കൂടിയതോടെ കൊച്ചിയിൽനിന്നുള്ള വേനൽക്കാല വിനോദസഞ്ചാര ബുക്കിംഗിൽ മുൻവർഷത്തേക്കാൾ 15 ശതമാനം വർധനയുണ്ടായതായി പ്രമുഖ ട്രാവൽ സർവീസ് കമ്പനിയായ കോക്‌സ് ആൻഡ് കിംഗ്‌സ് വിലയിരുത്തി.

കുടുംബസമേതമുള്ള വേനൽക്കാല യാത്രയ്ക്കുള്ള ബുക്കിംഗിലാണ് വർധന കാണിച്ചിട്ടുള്ളത്. സ്‌കൂൾ വേനലവധി ആരംഭിക്കുന്നതും ഉയരുന്ന ചൂടും മൂലം വേനൽക്കാലത്താണ് കുടുംബസമേതമുള്ള വിനോദയാത്രയുടെ 65 ശതമാനവും നടക്കുന്നത്. യാത്രയ്ക്ക് തയാറാകുന്ന കുടുംബങ്ങളുടെ എണ്ണവും വർധിച്ചു.

കൊച്ചിയിൽനിന്നുള്ള യാത്രക്കാർ കൂടുതലും ഇഷ്ടപ്പെടുന്നത് തണുപ്പുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ്. യൂറോപ്പ്, സിംഗപ്പൂർ, തായ്‌ലാൻഡ്, ഹോങ്കോംഗ്, മലേഷ്യ എന്നിവയാണ് കൊച്ചിക്കാരുടെ ഇഷ്ട ഡെസ്റ്റിനേഷുകൾ. ഇന്ത്യയിലാണെങ്കിൽ ഊട്ടി, മൂന്നാർ, കൂർഗ്, സിംല, കാഷ്മീർ തുടങ്ങിയ കേന്ദ്രങ്ങൾക്കാണു മുൻഗണന.

കഴിഞ്ഞ രണ്ടുവർഷമായി യാത്രാലക്ഷ്യം തെരഞ്ഞെടുക്കുന്നതിനുള്ള ഇന്ത്യക്കാരുടെ മുൻഗണനകൾ മാറുകയാണെന്ന് കോക്‌സ് ആൻഡ് കിംഗ്‌സ് റിലേഷൻഷിപ്‌സ് തലവൻ കിരൺ ആനന്ദ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും കൊച്ചിയിലും മറ്റുമുള്ള യാത്രക്കാർ. വരുമാനം മെച്ചപ്പെട്ടതിനെത്തുടർന്നു കൂടുതൽ തുക വാർഷിക വിനോദസഞ്ചാര യാത്രയ്ക്കു നീക്കിവയ്ക്കുവാൻ മിക്ക കുടുംബങ്ങളും തയാറാവുകയാണെന്ന് കിരൺ ആനന്ദ് ചൂണ്ടിക്കാട്ടുന്നു.

TAGS: Cox & Kings |