കോക്‌സ് ആൻഡ് കിംഗ്‌സിന്റെ എനേബിൾ ട്രാവൽ

Posted on: April 7, 2017

കൊച്ചി : കോക്‌സ് ആൻഡ് കിംഗ്‌സ് വൈകല്യമുള്ളവരുടെ യാത്രാമോഹങ്ങൾ സഫലമാക്കാൻ എനേബിൾ ട്രാവൽ എന്ന ഇന്ത്യയിലെ ആദ്യ ആക്‌സെസബിൾ ഹോളിഡേ സംരംഭത്തിന് തുടക്കം കുറിച്ചു. നടക്കാനും കേൾക്കാനും സംസാരിക്കാനും കഴിയാത്തവർക്കും കാഴ്ചത്തകരാർ ഉള്ളവർക്കും ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത ആസ്വാദ്യകരമായ ഒഴിവുകാലവും യാത്രാ അനുഭവങ്ങളും നൽകാനാണ് എനേബിൾ ട്രാവൽ ലക്ഷ്യമിടുന്നത്.

എനേബിൾ ട്രാവൽ മേധാവി ഡിബോളിൻ സെൻ, കോക്‌സ് ആൻഡ് കിംഗ്‌സ് റിലേഷൻഷിപ്‌സ് മേധാവി കിരൺ ആനന്ദ്, എനേബിൾ ട്രാവലിന്റെ വിദഗ്ധ സംഘത്തിൽപ്പെട്ട റുസ്തം ഇറാനി (വീൽചെയർ), ദിവ്യംശു ഗണാത്ര (വിഷൻ), ശ്യാമാ നൂറാനി (വീൽചെയർ), ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ടയേർഡ്) പ്രഭാൽ മലാക്കർ (വീൽചെയർ), ആലിം ചന്ദാനി (ഹിയരിംഗ്) എന്നിവരാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.

അംഗപരിമിതർക്ക് യാത്ര ചെയ്യാനുള്ള തടസങ്ങൾ നീക്കാൻ ശ്രമിക്കുകയാണ് തങ്ങളെന്ന് എനേബിൾ തലവൻ ഡിബോളിൻ സെൻ പറഞ്ഞു. യാത്രയുടെ എല്ലാ മേഖലകളും യാഥാർഥ്യമാക്കാനും സഹായം ഒരുക്കാനും കെയർഗിവർമാർ, സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടർമാർ, വിദഗ്ധ ഗൈഡുകൾ, എസ്‌കോർട്ടുകൾ എന്നിങ്ങനെ പ്രത്യേകം പരിശീലനം ലഭിച്ച വ്യക്തികളേയും ഈ സേവനങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഡിബോളിൻ സെൻ പറഞ്ഞു.

TAGS: Cox & Kings |