April 2024
കോക്‌സ് ആൻഡ് കിംഗ്‌സിന് വേൾഡ്‌സ് ലീഡിംഗ് ലക്ഷ്വറി ടൂർ ഓപറേറ്റർ അവാർഡ്
Posted on: December 20, 2015
കൊച്ചി : കോക്‌സ് ആൻഡ് കിംഗ്‌സിന് വേൾഡ്‌സ് ലീഡിംഗ് ലക്ഷ്വറി ടൂർ ഓപ്പറേറ്റർ അവാർഡ്. ലക്ഷ്വറി ഹോളിഡേ അനുഭവം നല്കുന്നതിൽ ഞങ്ങൾ ലോകത്തെവിടെയും മുന്നിലാണെന്ന് മൊറോക്കയിൽ നടന്ന വേൾഡ് ട്രാവൽ അവാർഡ് ഫിനാലെയിൽ അവാർഡു സ്വീകരിച്ചു ശേഷം കോക്‌സ് ആൻഡ് കിംഗ്‌സ് ഡയറക്ടർ പീറ്റർ കെർക്കർ പറഞ്ഞു.
ആഗോള തലത്തിൽ പ്രമുഖരായ മുന്നൂറോളം പ്രമുഖ ട്രാവൽ ആൻഡ് ടൂർ വ്യവസായികൾ വേൾഡ് ട്രാവൽ അവാർഡ് ഫിനാലെയിൽ പങ്കെടുത്തു. വ്യവസായ മേഖലയിൽനിന്നുള്ള പ്രമുഖർക്കു പുറമേ ഗവണ്മെന്റ്, രാജ്യാന്തര പ്രിന്റ്, ബ്രോഡ്കാസ്റ്റ് മേഖലയിൽനിന്നുള്ള മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കും ആശയ സംവേദനത്തിനുള്ള വേദി കൂടിയായിട്ടാണ് വേൾഡ് ട്രാവൽ അവാർഡിനെ കരുതുന്നത്. 1993-ലാണ് വേൾഡ് ട്രാവൽ അവാർഡ് ആരംഭിച്ചത്.
നിരവധി ഓഫറുകളുമായി കോക്‌സ് ആൻഡ് കിംഗ്സിന്റെ 260 ാം വാർഷികം
കോക്‌സ് ആൻഡ് കിംഗ്‌സ് ഹ്രസ്വകാല യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു
കോക്‌സ് ആൻഡ് കിംഗ്സിന്റെ എനേബിൾ ട്രാവൽ
യുഎഇ എക്സ്ചേഞ്ചുമായി ചേർന്ന് കോക്‌സ് ആൻഡ് കിംഗ്‌സ് മണി ട്രാൻസ്ഫർ സൗകര്യമൊരുക്കുന്നു
വേനൽക്കാലയാത്രകൾക്കുള്ള ബുക്കിംഗ് വർധിച്ചതായി കോക്‌സ് ആൻഡ് കിംഗ്‌സ്