പുതിയ ഇന്ററാക്ടീവ് ഡിജിറ്റൽ ഡിസ്‌പ്ലേ സാംസംഗ് ഫ്‌ളിപ് വിപണിയിൽ

Posted on: March 21, 2018

 

കൊച്ചി : സാംസംഗ് പുതിയ ഇന്ററാക്ടീവ് ഡിജിറ്റൽ ഡിസ്‌പ്ലേ സാംസംഗ് ഫ്‌ളിപ് പുറത്തിറക്കി. ബിസിനസ് കൂടിക്കാഴ്ചകൾ എളുപ്പത്തിലും വേഗത്തിലും നടത്താൻ സഹായിക്കുന്നതും മീറ്റിംഗിനു സഹായകമായ വിവിധ ഉപകരണങ്ങളെ സംയോജിപ്പിച്ചുള്ളതുമാണ് സാംസംഗ് ഫ്‌ളിപ്.

എവിടെനിന്നും എവിടെ വച്ചും മീറ്റിംഗ് നടത്താൻ സഹായകമായ വിധത്തിലുള്ള രൂപകൽപ്പനയാണ് ഫ്‌ളിപ്പിന്റേത്. പാരമ്പര്യബോർഡുകളിലേതുപോലെ സ്‌ക്രീനുമായി സംവേദിക്കാൻ ടച്ച് പേനയുടെ ആവശ്യമില്ല. സ്‌ക്രീനിലെ എഴുത്ത് കൈകൊണ്ട് മായിച്ചുകളയാം. ഇരുപതു പേജുവരെ എഴുതാനുള്ള സ്ഥലം ലഭിക്കുന്നു, മാത്രമല്ല സേർച്ച് ഓപ്ഷനുമുണ്ട്. ഈ പേജുകളിൽനിന്നും ആവശ്യമുള്ളതു സേർച്ച് വഴി തെരഞ്ഞെടുക്കാം. ഇതുവഴി സമയം നഷ്ടമാകുന്നത് ഒഴിവാക്കാമെന്നു മാത്രമല്ല ഒരു പ്രത്യേക ഉള്ളടക്കം കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലെ ഇടപെടലുകൾ ഇല്ലാതാക്കാനും സാധിക്കുന്നു.

ഓഫീസ് ജോലിക്കാർ, സംരംഭകർ, ബിസിനസ് പ്രഫഷണലുകൾക്കും അക്കാദമിക് മേഖലയ്ക്കും സാംസംഗ് ഫ്‌ളിപ് വളരെ പ്രയോജനകരമാണ്. ജോലികൾ ഏറ്റവും വേഗത്തിലും മികച്ച തോതിലും സമർത്ഥമായും ചെയ്യുന്നതിനു സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. വളരെ ഉപയോഗ സൗഹൃദമായ സാംസംഗ് ഫ്‌ളിപ് ഇടതടവില്ലാതെ സംഭാഷണം നടത്തിക്കൊണ്ടുപോകാൻ സഹായിക്കുന്നു.” സാംസംഗ് ഇന്ത്യ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് എന്റർപ്രൈസ് ബിസിനസ് വൈസ് പ്രസിഡന്റ് പുനീത് സേഥി പറഞ്ഞു.

ഉപഭോക്താക്കളുടെ മീറ്റിംഗ് ആവശ്യത്തിനനുസരിച്ച് ഫ്‌ളിപ്പിന്റെ ഡിസ്‌പ്ലേയിൽ മാറ്റം വരുത്തുവാൻ സാധിക്കും. അതേപോലെ എഴുതുന്നതിനു മാക്‌സിമം സ്ഥലം ലഭ്യമാക്കാം. റൗണ്ട് ടേബിൾ മീറ്റിംഗുകളിലും മറ്റും വാൾമൗണ്ടുമായി ഫ്‌ളിപ്പിനെ ബന്ധിപ്പിക്കുവാൻ സാധിക്കും. ഒരേ സമയം നാലുപേർക്ക് സ്‌ക്രീനിൽ അവരുടെ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കും. ഓരോരുത്തർക്കും അവരുടെ സ്റ്റൈലിലും നിറത്തിലും വലുപ്പത്തിലും ഒരേ സമയം എഴുതാനും സാധിക്കും. വളരെ കാഴ്ച സൗഹൃദവുമാണ്.

മീറ്റിംഗ് പൂർത്തിയാകുന്നതോടെ അതുവരെയുള്ള ഉള്ളടക്കം പൂർണമായും കേന്ദ്ര ഡേറ്റാബേസിൽ ശേഖരിച്ചു വയ്ക്കാനുള്ള സൗകര്യമുണ്ട്. ഇതുവഴി കൈയെഴുത്തു പകർപ്പ് തയാറാക്കുന്നത് ഒഴിവാക്കാം. അംഗീകൃത ഉപയോക്താക്കൾക്കു മാത്രം ഉപയോഗിക്കാവുന്ന വിധത്തിൽ പാസ്‌വേഡ് ഉപയോഗിച്ചു ഉള്ളടക്കം സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. ലോഗ് ഇൻ ചെയ്ത് ഇതിലെ ഉള്ളടക്കം ഡൗൺലോഡ് ചെയ്‌തെടുക്കാം. യുഎസ്ബിയിൽ മീറ്റിംഗ് ഉള്ളടക്കം സൂക്ഷിക്കാനും സാധിക്കും.

TAGS: Samsung | Samsung Flip |