സാംസംഗ് 860 പി.ആർ.ഒ., 860 ഇ.വി.ഒ. സോളിഡ് സ്‌റ്റേറ്റ് ഡ്രൈവുകൾ

Posted on: January 28, 2018

കൊച്ചി : സാംസംഗ് ഇന്ത്യ ഏറ്റവും ആധുനികമായ 860 പി.ആർ.ഒ., 860 ഇ.വി.ഒ. സോളിഡ് സ്‌റ്റേറ്റ് ഡ്രൈവുകൾ പുറത്തിറക്കി. 560 എം.ബി. റീഡിങും 530 എം.ബി. റൈറ്റിങും വേഗത വരെയാണ് ഇവയ്ക്കുണ്ടാകും.

പ്രതിദിന ജോലികൾ മുതൽ ഗ്രാഫിക് അധിഷ്ഠിത ജോലികളും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് അതിവേഗവും വിശ്വസനീയമായ പ്രകടനവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്.

ബിസിനസ്, പ്രൊഫഷണൽ ഉപഭോക്താക്കൾക്ക് ഒരുപോലെ അതുല്യമായ സോളിഡ് സ്‌റ്റേറ്റ് ഫ്‌ളാഷ് സ്റ്റോറേജ് അനുഭവമാകും ഇവ നൽകുകയെന്ന് സാംസംഗ് ഇന്ത്യ ഐ.ടി, മൊബൈൽ എന്റർപ്രൈസ് ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റ് സുകേഷ് ജെയിൻ പറഞ്ഞു.