അഡാനി പവറിന് 1,793 കോടി രൂപ ലാഭം

Posted on: January 30, 2015

Adani-Power-big

കൊച്ചി: അഡാനി പവർ ലിമിറ്റഡിന് നടപ്പു ധനകാര്യ വർഷത്തിലെ മൂന്നാം ക്വാർട്ടറിൽ മൊത്ത ലാഭം 1,793 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 58 % കൂടുതൽ. മൊത്തവരുമാനമാകട്ടെ 31 % വർധിച്ച് 5,504 കോടി രൂപയായി. നഷ്ടം 545 കോടിയിൽ നിന്ന് 429 കോടിയായി കുറഞ്ഞു. ഊർജ വിൽപന ഉയർന്നതും കൂടുതൽ പ്രവർത്തന ക്ഷമത കൈവരിക്കാനായതുമാണ് ഇതിനു കാരണം.

നടപ്പു ധനകാര്യവർഷത്തെ ഒമ്പതു മാസക്കാലത്ത് മുൻ വർഷം ഇതേ കാലയളവിനേക്കാൾ മൊത്തവരുമാനം 52 % വർധിച്ചു. പലിശ, നികുതി, ആസ്തിയിന്മേലുള്ള മുല്യശോഷണം തുടങ്ങിയവ കിഴിക്കാതെയുള്ള ഇക്കാലയളവിലെ ലാഭം മുൻ വർഷത്തേക്കാൾ 97 ശതമാനം ഉയർന്നു. രാജ്യത്തെ ഊർജ വ്യവസായ മേഖലയിൽ അടുത്ത കാലത്തുണ്ടായ അനുകൂല മാറ്റങ്ങളുടെ ഫലം ഈ മികച്ച പ്രകടനത്തിൽ പ്രതിഫലിക്കുന്നുണ്ടെന്ന് എ പി എൽ ചെയർമാൻ ഗൗതം അഡാനി, സി ഇ ഒ വിനീത് ജെയിൻ എന്നിവർ പറഞ്ഞു.