ഉഡുപ്പി പവർ കോർപറേഷൻ ഏറ്റെടുക്കൽ പൂർത്തിയായി

Posted on: April 24, 2015

Uduppi-Power-big

കൊച്ചി : ഉഡുപ്പി പവർ കോർപറേഷൻ (യുപിസിഎൽ) ലാൻകോ ഇൻഫ്രാടെക്കിൽ നിന്ന് ഏറ്റെടുത്ത നടപടികൾ പൂർത്തിയായതായി അഡാനി ഗ്രൂപ്പ് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഉഡുപ്പി പവർ ഏറ്റെടുക്കാൻ ഇരു കമ്പനികളും തമ്മിൽ ധാരണയായത്. 6300 കോടി രൂപയ്ക്കാണ് യുപിസില്ലിന്റെ നൂറു ശതമാനം ഓഹരികളും അഡാനി പവർ സ്വന്തമാക്കിയത്. 1200 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി നിലയവും കൽക്കരി ഇറക്കുമതിക്കുള്ള ജെട്ടിയും ഇതോടെ അഡാനി ഗ്രൂപ്പിന് സ്വന്തമായി.

രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഊർജ്ജോത്പാദകരായ എപിഎൽന്റെ ശേഷി ഇതോടെ 10440 മെഗാവാട്ട് ആയി ഉയർന്നു. യുപിസിഎൽ. ദക്ഷിണേന്ത്യയിലേക്കും ഇതോടെ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നു അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അഡാനി പറഞ്ഞു.