മാരുതിക്ക് 862 കോടി അറ്റാദായം

Posted on: October 30, 2014

Maruti-Suzuki-Swift-Dzire-R

മാരുതി സുസുക്കിക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 862.54 കോടി രൂപ അറ്റാദായം. മുൻവർഷം രണ്ടാം ക്വാർട്ടറിനേക്കാൾ (670.23 കോടി) 29 ശതമാനം വളർച്ച നേടി. വില്പന 10,211.83 കോടിയിൽ നിന്ന് 17.5 ശതമാനം വർധിച്ച് 11,996.3 കോടി രൂപയായി. കാർ വില്പന മുൻവർഷം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിലെ 2,75,586 യൂണിറ്റുകളിൽ നിന്ന് 16.8 ശതമാനം വർധിച്ച് 3,21,898 യൂണിറ്റുകളായി വർധിച്ചു.