ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 19, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 317.72 പോയിന്റ് ഉയര്‍ന്ന് 35,774 പോയിന്റിലും നിഫ്റ്റി 81.20 പോയിന്റ് ഉയര്‍ന്ന് 10,763 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ഐ ടി സി, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഡക്‌സ് ഇന്‍ഡ് ബാങ്ക്, സണ്‍ഫര്‍മ, വിഡല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഒഎന്‍ജിസി, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |