എൻടിപിസിക്ക് 10.21 ശതമാനം അറ്റാദായവളർച്ച

Posted on: June 1, 2018

കൊച്ചി : എൻടിപിസി 2017-18 സാമ്പത്തികവർഷം 10.21 ശതമാനം അറ്റാദായവളർച്ച നേടി. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 9,385.26 കോടിയിൽ നിന്ന് 10,343.17 കോടിയായി വർധിച്ചു. അറ്റാദായം 2016-17 നാലാം ക്വാർട്ടറിലെ 2079.40 കോടിയിൽ നിന്ന് 2017-18 നാലാം ക്വാർട്ടറിൽ 2,925.59 കോടി രൂപയായി വർധിച്ചു.

മൊത്തവരുമാനം 7.39 ശതമാനം വളർച്ച നേടി. വരുമാനം 2016-17 ലെ 79,342.83 കോടിയിൽ നിന്ന് 2017-18 ൽ 85,207.95 കോടിയായി. ഊർജ്ജോത്പാദനം 2016-17 സാമ്പത്തിക വർഷ ത്തെ 250.31 ബില്യൺ യൂണിറ്റുകളിൽ നിന്ന് 2017-18 സാമ്പത്തിക വർഷം 265.80 ബില്യൺ യൂണിറ്റുകളായി വർധിച്ചു.

എൻടിപിസി ഡയറക്ടർ ബോർഡ് ഓഹരി ഒന്നിന് 2.39 രൂപ പ്രകാരം ഫൈനൽ ഡിവിഡൻഡ് ശിപാർശ ചെയ്തിട്ടുണ്ട്. തുടർച്ചയായി 25 ാം വർഷമാണ് എൻടിപിസി ലാഭവിഹിതം വിതരണം ചെയ്യുന്നത്.

TAGS: NTPC |