ദക്ഷിണേന്ത്യയിലെ വികസനത്തിന് എൻടിപിസി – സീമെൻസ് ധാരണ

Posted on: April 8, 2016

Siemens-single-phase-transf

കൊച്ചി : ദക്ഷിണേന്ത്യയിലെ നിലയങ്ങളുടെ വികസനത്തിന് എൻടിപിസി, സീമെൻസുമായി ധാരണയിലെത്തി. സഖ്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളവയിൽ വലുപ്പമേറിയ സിംഗിൾഫേസ് ജനറേറ്റർ സ്റ്റെപ് അപ്പ് ട്രാൻസ്‌ഫോർമറുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ എൻടിപിസി നിലയങ്ങൾക്ക് സീമെൻസ് ലഭ്യമാക്കും. 315 എംവിഎയുടെ ആദ്യ ട്രാൻസ്‌ഫോർമർ കർണ്ണാടകയിലെ ബിജാപൂർ ജില്ലയിലെ കുഡ്ഗി സൂപ്പർ തെർമൽ പവർ സ്റ്റേഷനിലേക്ക് അയച്ചുകഴിഞ്ഞു. ആകെ പത്തെണ്ണമാണ് എൻടിപിസി ഓർഡർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ കൽവ ഫാക്ടറിയിലാണ് നിർമ്മാണം.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറച്ച് ദൂരെയുള്ള ലോഡ് സെന്ററുകളിലേക്ക് എത്തിക്കുവാൻ 400 കെവി മുതൽ 765 കെവി വരെയുള്ള ഉയർന്ന വോൾട്ടേജിലേക്ക് മാറ്റുവാൻ ഈ പ്രത്യേക ജനറേറ്റർ ട്രാൻസ്‌ഫോർമറിന് സാധിക്കുമെന്ന് സീമെൻസിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഹറാൾഡ് ഗ്രീം പറഞ്ഞു.