ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: May 22, 2018

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 92.05 പോയിന്റ് ഉയർന്ന് 34,708 പോയിന്റിലും നിഫ്റ്റി 30.75 പോയിന്റ് ഉയർന്ന് 10,547 പോയിന്റ്ിലുമാണ് രാവിലെ 10.22 ന് വ്യാപാരം നടക്കുന്നത്.

ഡോ. റെഡീസ്, ബജാജ് ഓട്ടോ, ഒഎൻജിസി, കോൾ ഇന്ത്യ, എൽ & ടി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്, എസ് ബി ഐ, അദാനി പോർട്ട്‌സ്, എം & എം, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |