ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: March 20, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 73.64 പോയിന്റ് ഉയർന്ന് 32,996 പോയിന്റിലും നിഫ്റ്റി 30.10 പോയിന്റ് ഉയർന്ന് 10,124 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ഡോ.റെഡീസ്, അദാനി പോർട്ട്‌സ്, ഇൻഫോസിസ്, വിപ്രോ, എച്ച്ഡിഎഫ്‌സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |