ഫെഡറൽ ബാങ്കിന്റെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു

Posted on: January 17, 2018

കൊച്ചി : ഫെഡറൽ ബാങ്കിൻറെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. മുൻവർഷത്തെ അപേക്ഷിച്ച് അറ്റാദായം 26 ശതമാനം വർധിച്ച് 260 കോടി രൂപയിലെത്തി. പ്രവർത്തനലാഭം 18 ശതമാനം വർധിച്ച് 561 കോടി രൂപയായി. ഭവന വായ്പകളിൽ 26 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ അറ്റ പലിശ വരുമാനം 20 ശതമാനം വർധിച്ച് 950 കോടിയിലെത്തി.

2017 ഡിസംബർ 31 വരെ ബാങ്കിൻന്റെ ആകെ ബിസിനസ് മുൻ വർഷത്തേക്കാൾ 14.60 ശതമാനം വർധിച്ച് 185490.17 കോടി രൂപയായി. ഇക്കാലയളവിൽ ആകെ നിക്ഷേപം 100537.10 കോടിയിലെത്തി. എൻ ആർ ഇ നിക്ഷേപം 14.14 ശതമാനം വർധിച്ച് 39430.97 കോടി രൂപയായി. വായ്പകൾ 22 ശതമാനം വർധിച്ചത് ബാങ്കിനു നേട്ടമായി. അറ്റ നിഷ്‌ക്രിയ ആസ്തി 1.36 ശതമാനമായി. ബാങ്കിന്റെ മൂലധന പര്യാപ്്തതാനുപാതം 14.41 ശതമാനമായി ഉയർന്നു.