സെൻസെക്‌സ് 63 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: November 10, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 63.63 പോയിന്റ് ഉയർന്ന് 33,314 പോയിന്റിലും നിഫ്റ്റി 12.80 പോയിന്റ് ഉയർന്ന് 10,321 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എസ് ബി ഐ, എൽ & ടി, ഹിന്ദ് യൂണിലീവർ, എം & എം, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, റിലയൻസ്, ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര, ഡോ.റെഡീസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |