സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: November 9, 2017

മുംബൈ : ഓഹരിവിപണിയിൽ നേരിയ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 32.12 പോയിന്റ് ഉയർന്ന് 33,250 പോയിന്റിലും നിഫ്റ്റി 5.80 പോയിന്റ് ഉയർന്ന് 10,308 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ്, എസ് ബി ഐ, ഹിന്ദ് യൂണിലീവർ, ഡോ. റെഡീസ്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഐടിസി, കോൾ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, ലുപിൻ, അക്‌സിസ് ബാങ്ക്, സിപ്ല, ഹീറോ മോട്ടോകോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |