മുത്തൂറ്റ് ഫിനാൻസിന് 30 ശതമാനം അറ്റാദായ വളർച്ച

Posted on: August 8, 2017

 

കൊച്ചി : മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ 351 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിലെ 270 കോടി രൂപയെ അപേക്ഷിച്ച് 30 ശതമാനം വർധനവാണിത്. വായ്പാ ആസ്തികളുടെ കാര്യത്തിൽ 574 കോടി രൂപയുടെ വർധനവും ഇക്കാലയളവിലുണ്ടായി. രണ്ടു ശതമാനം വർധന. 2017 ജൂൺ 30 ലെ കണക്കുകൾ പ്രകാരം വായ്പാ ആസ്തികൾ 27852 കോടി രൂപയാണ്.

മുത്തൂറ്റ് ഹോംഫിൻ ഇന്ത്യയുടെ ശേഷിക്കുന്ന 11.73 ശതമാനം ഓഹരികൾ കൂടി സമാഹരിക്കുവാൻ മുത്തൂറ്റ് ഫിനാൻസ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. 38.72 കോടി രൂപയ്ക്കായിരിക്കും ഈ ഏറ്റെടുക്കൽ. ഇതോടെ മുത്തൂറ്റ് ഹോംഫിൻ മുത്തൂറ്റ് ഫിനാൻസിന്റെ പൂർണ സബ്‌സിഡിയറി ആയി മാറും.

തികച്ചും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലും കമ്പനിക്ക് 574 കോടി രൂപയുടെ വളർച്ച കൈവരിക്കാനായത് കമ്പനി സ്വീകരിച്ച നടപടികളുടെ ഫലമാണെന്ന് ചെയർമാൻ എം.ജി. ജോർജ്ജ് മുത്തൂറ്റ് പറഞ്ഞു. വാർഷികാടിസ്ഥാനത്തിൽ 351 കോടി രൂപയുടെ വളർച്ചയാണു കൈവരിക്കാനായത്. നികുതിക്കു ശേഷം 30 ശതമാനം എന്ന നേട്ടമാണു കൈവരിക്കാനായത്. റെക്കോർഡ് പ്രകടനമാണിതെന്നും അദേഹം ചൂണ്ടിക്കാട്ടി.

മുത്തൂറ്റ് ഹോംഫിനിനെ പൂർണ സബ്‌സിഡിയറി ആക്കി മാറ്റുവാൻ ബോർഡ് യോഗം തീരുമാനിച്ചതായി മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ത്രൈമാസത്തിൽ ഹൗസിംഗ് ഫിനാൻസ് കമ്പനി അതിന്റെ വായ്പാ മേഖല 596 കോടി രൂപയായി ഉയർത്തിയെന്നും താങ്ങാനാവുന്ന ഭവന മേഖലയിൽ സ്ഥാപനത്തിന്റെ ശ്രദ്ധ പതിപ്പിക്കൽ തുടരുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.