സെൻസെക്‌സ് 23 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: June 29, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 23.20 പോയിന്റ് ഉയർന്ന് 30,857 പോയിന്റിലും നിഫ്റ്റി 12.85 പോയിന്റ് ഉയർന്ന് 9,504 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഒരു വേള സെൻസെക്‌സ് നേരിയ നഷ്ടത്തിലേക്ക് വഴുതിയെങ്കിലും താമസിയാതെ നേട്ടത്തിലേക്ക് തിരിച്ചുവന്നു.

ബിഎസ്ഇയിലെ 1604 ഓഹരികൾ നേട്ടത്തിലായിരുന്നു. 967 ഓഹരികൾ നഷ്ടം നേരിട്ടു. 166 ഓഹരികളുടെ വിലയിൽ മാറ്റമില്ല. ഐറിസ് ലൈഫ്‌സയൻസസ് ഓഹരികൾ നാല് ശതമാനം നേട്ടത്തിൽ വ്യാപാരം തുടങ്ങി.

ഓറിയന്റൽ ബാങ്ക്, എസ് ബി ഐ, ഐഡിബിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. അക്‌സിസ് ബാങ്ക് ഓഹരികൾ നാല് ശതമാനം നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |