സൗത്ത് ഇന്ത്യൻ ബാങ്ക് അവകാശ ഓഹരികൾക്ക് 1.84 ഇരട്ടി അപേക്ഷകർ

Posted on: April 5, 2017

തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിൻറെ 630.99 കോടി രൂപയുടെ അവകാശ ഓഹരികൾക്ക് 1.84 ഇരട്ടി അപേക്ഷകർ. ബിസിനസ് വളർച്ചയ്ക്ക് ആനുപാതികമായി മൂലധനശേഷി വർധിപ്പിക്കുന്നതിനാണ് അവകാശ ഓഹരികൾ പുറത്തിറക്കിയത്. പുതുതായി ശേഖരിച്ച മൂലധനം കൂടിയാകുമ്പോൾ രണ്ടു വർഷത്തേക്കുള്ള മൂലധന പര്യാപ്തതയാണ് ബാങ്ക് ഉറപ്പാക്കിയിരിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി.ജി. മാത്യു പറഞ്ഞു.

ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മൂന്നാം ക്വാർട്ടറിന്റെ അന്ത്യത്തിൽ ബാങ്കിന് 11.05 ശതമാനം മൂലധന പര്യാപ്തത ഉണ്ടായിരുന്നു. പുതിയ മൂലധനംകൂടി എത്തിയതോടെ മൂലധന പര്യാപ്തത 160 ബേസിക് പോയിന്റസ്് വർധിക്കും. ഇഷ്യൂ ചെയ്ത അവകാശ ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.