ബിഎസ്ഇ ഐപിഒയ്ക്ക് ഫുൾ സബ്‌സ്‌ക്രിപ്ഷൻ

Posted on: January 24, 2017

മുംബൈ : ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് ഇനീഷ്യൽ പബ്ലിക് ഓഫറിന് ഫുൾ സബ്‌സ്‌ക്രിപ്ഷൻ. 1,243 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ട ഇഷ്യുവിന്റെ പ്രൈസ് ബാൻഡ് 805-806 രൂപയായിരുന്നു.

പുതുവർഷത്തിലെ ഏറ്റവും ഉയർന്ന പ്രൈസ് ബാൻഡ് ആണിത്. ബിഎസ്ഇ ഓഹരികൾ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.