ജിയോജിതിന്റെ അറ്റാദായത്തിൽ 10 ശതമാനം വളർച്ച

Posted on: November 3, 2016

geojit-bnp-paribas-logo-big

കൊച്ചി : ജിയോജിത് ബിഎൻപി പാരിബാസിന്റെ അറ്റാദായം നടപ്പുവർഷം രണ്ടാംക്വാർട്ടറിൽ 10 ശതമാനം വളർച്ചകൈവരിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 12.42 കോടിയിൽ നിന്ന് 13.71 കോടിയായി. സംയോജിതവരുമാനം 11 ശതമാനം വർധിച്ച് 80.88 കോടിയായി.

സബ്‌സിഡയറിയായ ജിയോജിത് ടെക്‌നോളജീസിന്റെ വരുമാനം 5.11 കോടിയിൽ നിന്ന് 6.18 കോടിയായി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികൾ 30,000 കോടിയായി. മ്യൂച്വൽഫണ്ട് എസ് ഐ പി ബിസിനസ് ഒന്നാംക്വാർട്ടറിലെ 19 കോടിയിൽ നിന്ന് രണ്ടാംക്വാർട്ടറിൽ 41 കോടിയായതായി ജിയോജിത് മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ് പറഞ്ഞു. ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി രണ്ടാംക്വാർട്ടറിൽ 3.37 കോടി രൂപ ഗ്രാറ്റുവിറ്റി ഇനത്തിൽ വകയിരുത്തിയതായി സി.ജെ. ജോർജ് കൂട്ടിച്ചേർത്തു.