കിറ്റെക്‌സിന് 85 ശതമാനം അറ്റാദായ വളർച്ച

Posted on: November 5, 2017

കൊച്ചി : കിറ്റെക്‌സ് ഗാർമെന്റ്‌സ് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 24.12 കോടി രൂപ അറ്റദാായം നേടി. മുൻവർഷം ഇതേകാലയളവിൽ 13.06 കോടിയായിരുന്നു അറ്റാദായം. 85 ശതമാനം വളർച്ച കൈവരിച്ചു. വരുമാനം 103.69 കോടിയിൽ നിന്ന് 151.39 കോടി രൂപയായി. 46 ശതമാനം വർധന കൈവരിച്ചു.

ഓഹരിയുടമകൾക്ക് കിറ്റെക്‌സ് 75 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഓഹരിഒന്നിന് 75 പൈസ നിരക്കിൽ ലാഭവഹിതം ലഭിക്കും.കിറ്റെക്‌സിന്റെ അമേരിക്കൻ സംരംഭത്തിൽ ഒരു മില്യൺ ഡോളർ (6.50 കോടി രൂപ) മുതൽമുടക്കാനും കമ്പനി ഡയറക്ടർ ബോർഡ് തീരുമാനിച്ചു.