എൽ & ടി ഇൻഫോടെക് ഐപിഒ 11 ന്

Posted on: July 7, 2016

L&T-Infotech-Big

മുംബൈ : എൽ & ടി ഇൻഫോടെക്കിന്റ് ഇനീഷ്യൽ പബ്ലിക്ക് ഓഫർ ജൂലൈ 11 ന് ആരംഭിക്കും. ഒരു രൂപ മുഖവിലയുള്ള 17,500,000 ഓഹരികളാണ് ഇഷ്യു ചെയ്യപ്പെടുന്നത്. പ്രൈസ് ബാൻഡ് 705-710 രൂപ. ഇഷ്യു 13 ന് സമാപിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഐടി കമ്പനിയാണ് എൽ & ടി ഇൻഫോടെക്.

ഫോർച്യൂൺ 500 ലിസ്റ്റിലുള്ള 49 കമ്പനികൾ ഉൾപ്പടെ 248 ഇടപാടുകാരാണ് എൽ & ടി ഇൻഫോടെക്കിനുള്ളത്. 2015-16 ൽ ജീവനക്കാരുടെ എണ്ണം 20,072. കമ്പനിയുടെ വരുമാനത്തിന്റെ 17 ശതമാനം യൂറോപ്പിൽ നിന്നാണ്. വരുമാനത്തിന്റെ 47 ശതമാനം ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് മേഖലയിൽ നിന്നാണ്.