എൽ & ടി ക്ക് 2,547 കോടിയുടെ ഓർഡർ

Posted on: December 8, 2018

മുംബൈ : ലാർസൺ & ട്യൂബ്രോ ക്ക് 2,547 കോടിയുടെ നിർമാണക്കരാർ. ടാൻസാനിയയിൽ ദാർ എ സലാം – മൊറോഗോറോ 220 കെവി ട്രാൻസ്മിഷൻ ലൈൻ, തായ്‌ലൻഡിലെ ഗ്രേറ്റർ ബാങ്കോക്കിൽ 230 കെവി ഇൻസുലേറ്റഡ് സബ്‌സ്‌റ്റേഷൻ, നോർത്തേൺ ആഫ്രിക്കയിൽ 2 സബ് സ്റ്റേഷനുകൾ എന്നിവയുടെ നിർമാണക്കരാറാണ് ലഭിച്ചിട്ടുള്ളത്.

ജാർഖണ്ഡിൽ 132 കെവി സബ് സ്റ്റേഷനും ട്രാൻസ്മിഷൻ ലൈനുകളും പശ്ചിമബംഗാളിൽ 220 കെവി, 132 കെവി ട്രാൻസ്മിഷൻലൈനുകളും സ്ഥാപിക്കാനുള്ള കരാറും എൽ & ടിക്ക് ലഭിച്ചിട്ടുണ്ട്.