എസ് ബി ടിയുടെ അറ്റാദായത്തിൽ 68 ശതമാനം ഇടിവ്

Posted on: April 26, 2016

SBT-HO-TVM-B

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ അറ്റാദായം നാലാം ക്വാർട്ടറിൽ (2016 ജനുവരി-മാർച്ച്) 67.6 ശതമാനം കുറഞ്ഞ് 62 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 192.9 കോടിയായിരുന്നു അറ്റാദായം. കിട്ടാക്കടത്തിലേക്കുള്ള വകയിരുത്തലുകൾ കഴിഞ്ഞ വർഷത്തെ 92.21 കോടിയിൽ നിന്ന് അഞ്ച് മടങ്ങ് വർധിച്ച് 520.32 കോടിയായി.

മൊത്തവരുമാനം മുൻവർഷം ഇതേകാലയളവിലെ 2,703.18 കോടിയിൽ നിന്ന് 3.64 ശതമാനം വർധിച്ച് 2,801.7 കോടി രൂപയായി. മൊത്തനിഷ്‌ക്രിയ ആസ്തി 3.37 ശതമാനത്തിൽ നിന്ന് 4.78 ശതമാനമായി. അറ്റനിഷ്‌ക്രിയ ആസ്തി 2.04 ശതമാനത്തിൽ നിന്ന് 2.77 ശതമാനമായി വർധിച്ചു.

2015-16 ലെ അറ്റാദായം 337.73 കോടി രൂപ. മുൻവർഷം 335.52 കോടി രൂപയായിരുന്നു അറ്റാദായം. ഓഹരി ഒന്നിന് 5 രൂപ പ്രകാരം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.