വണ്ടർല ഹോളിഡെയ്‌സിന് 59.81 കോടി രൂപ അറ്റാദായം

Posted on: May 25, 2016

Wonderla-Logo-Big

ബംഗലുരു : വണ്ടർല ഹോളിഡെയ്‌സിന് 2015-16 ധനകാര്യവർഷം 59.81 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 50.63 കോടിയായിരുന്നു അറ്റാദായം. മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ അറ്റാദായം 6.58 കോടി രൂപയിൽ നിന്ന് 14.90 ശതമാനം വർധിച്ച് 7.56 കോടി രൂപയായി.

2015-16 ധനകാര്യവർഷം വണ്ടർല 223.43 കോടി രൂപ മൊത്തവരുമാനം നേടി. മുൻ വർഷത്തേക്കാൾ 16.3 ശതമാനം വളർച്ചയാണിതെന്ന് വണ്ടർല ഹോളിഡെയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

വണ്ടർലയുടെ ബംഗലുരു, കൊച്ചി പാർക്കുകളിൽ 59 റൈഡുകൾ വീതമുണ്ട്. ഹൈദരാബാദിൽ 43 റൈഡുകളാണുള്ളത്. ബംഗലുരുവിൽ വണ്ടർല റിസോർട്ടും പ്രവർത്തിക്കുന്നു.