ഫിലിപ്‌സിന്റെ ലൈറ്റ് ലൗഞ്ച് എക്‌സ്‌ക്ലൂസീവ് ഷോറൂം തൃശൂരിൽ

Posted on: March 10, 2017

കൊച്ചി : ഫിലിപ്‌സ് ലൈറ്റിംഗ് ആദ്യത്തെ ലൈറ്റ് ലൗഞ്ച് തൃശൂരിൽ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാനത്തെ കമ്പനിയുടെ 10 ാമത്തെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡഡ് ഷോറൂമാണിത്. ദക്ഷിണേന്ത്യയിലെ 64 ാമത്തേതും. ഫിലിപ്‌സ് ലൈറ്റിംഗിൽ നിന്നുള്ള ഗൃഹാലങ്കാര ഉത്പന്നങ്ങളുടെ വിപുലമായ നിര പ്രദർശിപ്പിക്കുന്ന എക്‌സ്‌ക്ലൂസീവ് ഷോറൂമുകളാണ് ഫിലിപ്‌സ് ലൈറ്റ് ലൗഞ്ചുകൾ.

എൽഇഡി ഉത്പന്നങ്ങൾക്കുള്ള ഉയർന്ന ഡിമാൻഡാണ് ലൈറ്റ് ലൗഞ്ച് തൃശൂരിൽ ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്ന് ഫിലിപ്‌സ് ലൈറ്റിംഗ് ഇന്ത്യ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹർഷവർദ്ധൻ ചിതാലെ പറഞ്ഞു. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങളും രാജ്യത്തെ ഗൃഹാലങ്കാര പ്രവണതകളും കണക്ടഡ് ആംബിയന്റ് ലൈറ്റിംഗ് എന്ന ആശയവും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത ലോകനിലവാരത്തിലുള്ള 600 ൽപ്പരം ഹോം ഡെക്കറേറ്റീവ് ലൈറ്റിംഗ് ഡിസൈനുകൾ ലൈറ്റ് ലൗഞ്ചിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി.