ഫിലിപ്‌സിന്റെ എൽഇഡി ശ്രേണി വിപണിയിൽ

Posted on: September 20, 2014

PHILIPS-bigഫിലിപ്‌സ് ലൈറ്റിംഗ് ഇന്ത്യ, എൽഇഡി ശ്രേണിയിൽ സ്റ്റെല്ലാർ ബ്രൈറ്റ്, എയ്‌സ് സേവർ എന്നിവ വിപണിയിൽ എത്തിച്ചു. കൂടുതൽ ഉപഭോക്താക്കളിലേയ്ക്ക് എൽഇഡിയുടെ സ്വീകാര്യതയും ലഭ്യതയും വർധിപ്പിക്കുകയാണ് ഉദ്ദേശ്യം. സിഎഫ്എല്ലുമായി താരതമ്യം ചെയ്യുമ്പോൾ, ഫിലിപ്‌സ് എൽഇഡി, 40 ശതമാനം വൈദ്യുതി ലാഭിക്കുന്നതോടൊപ്പം 90 ശതമാനം കൂടുതൽ പ്രകാശം ലഭ്യമാക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ ലൈറ്റിംഗ് വിപണിയുടെ 45 ശതമാനം പങ്കാളിത്തമാണ് 2017 – 2018 ഓടെ ഫിലിപ്‌സിന്റെ ലക്ഷ്യമെന്ന് ഫിലിപ്‌സ് ലൈറ്റിംഗ് ഇന്ത്യ ബിസിനസ് ഹെഡ് സുമിത് ജോഷി പറഞ്ഞു. ആഗോളതലത്തിൽ ഫിലിപ്‌സിന്റെ വിൽപനയുടെ 34 ശതമാനവും എൽഇഡി ഉത്പന്നങ്ങളാണ്. എൽഇഡി ലാംപുകൾ 80 ശതമാനം വരെ വൈദ്യുതി ലാഭിക്കാൻ ശേഷി ഉള്ളവയാണ്. 10-15 വർഷമാണ് ഈടുനിൽപ്, പരിസ്ഥിതി സൗഹൃദപരം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

സെല്ലുലാർ ബ്രൈറ്റ് എൽഇഡി ലാംപുകൾ രണ്ടു വേരിയന്റുകൾ ലഭ്യമാണ്. 12.5 വാട്‌സ് ലാംപിന് 1055 ല്യൂവെൻ വരെയാണ് ശേഷി. വില 799 രൂപ. 14 വാട്‌സിന്റെ ല്യൂവെൻ ശേഷി 1400 – ഉം, വില 999 രൂപ. ക്രിസ്റ്റൽ വൈറ്റും ഗോൾഡൻ യെല്ലോയും നിറങ്ങളിൽ ഉള്ള എയ്ഡ് സേവർ എൽഇഡികൾ 4,5,7,10 വാട്ടുകളിൽ ലഭ്യമാണ്.

ജോയ് വിഷൻ ഡെക്കറേറ്റീവ് നൈറ്റ് ലാംപുകൾ 2 പിൻപ്ലഗിനൊപ്പമാണ് ലഭിക്കുക. 0.5 വാട്‌സിൽ പ്രവർത്തിക്കുന്ന ഇവ കാൻസി, കോറൽ റഷ് നിറങ്ങളിൽ ലഭിക്കും. വില 150 രൂപ. സ്റ്റെല്ലാർ ബ്രൈറ്റ് എൽഇഡി ട്യൂബിന് 40000 മണിക്കൂറോ 15 വർഷമോ ആയുസ്. 2100 ല്യൂവെൻ : വില 2990 രൂപ.