May 2024
ഫിലിപ്‌സിന്റെ 2 സ്റ്റൈലിംഗ് ഉപകരണങ്ങൾ വിപണിയിൽ
Posted on: April 29, 2015
കൊച്ചി : യുവജനങ്ങൾക്കുള്ള ബ്യൂട്ടി ആൻഡ് ഗ്രൂമിങ്ങ് ശ്രേണിയിൽ ഫിലിപ്‌സ് ഇന്ത്യ രണ്ട് പുതിയ ഉത്പന്നങ്ങൾ കേരള വിപണിയിൽ എത്തിച്ചു. ഫിലിപ്‌സ് പ്രോസ്‌കിൻ ട്രിമ്മർ ബിടി 1000, സെൽഫി സ്‌ട്രെയ്റ്റ്‌നർ എച്ച്പി 8302 എന്നിവയാണ് പുതിയ ഉപകരണങ്ങൾ. കേരളത്തിലെ യുവതീ യുവാക്കൾക്കുവേണ്ടി രൂപകൽപന ചെയ്തു നിർമ്മിച്ചവയാണ് ട്രിമ്മറും സ്‌ട്രെയ്റ്റ്‌നറും.
പുരുഷൻമാർക്കുള്ള പ്രോസ്‌കിൻ ട്രിമ്മറിന്റെ വില 995 രൂപയും സ്ത്രീകൾക്കുള്ള സെൽഫി സ്‌ട്രെയ്റ്റ്‌നറിന്റെ വില 1195 രൂപയുമാണ്. വൃത്താകൃതിയിലുള്ള ടിപ് ബ്ലേഡുകളാണ് ട്രിമ്മറിലുള്ളത്. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകളെ ഇത് പ്രതിരോധിക്കുന്നു. രണ്ട് എഎ ബാറ്ററികൾ രണ്ട് മാസമോ 120 മിനിറ്റോ ഉപയോഗിക്കാം. 1.5 മിമി മുതൽ 7 മിമി വരെ ഇതിലെ ചീപ്പ് സെറ്റു ചെയ്യാം. രണ്ടുവർഷ വാറണ്ടിയും ഉണ്ടെന്ന് ഫിലിപ്‌സ് ഇന്ത്യ കൺസ്യൂമർ ലൈഫ് സ്റ്റൈൽ ഡയറക്ടർ അനുരിത ചോപ്ര പറഞ്ഞു.
സ്‌കിൻ ട്രിമ്മറുകൾക്കും സെൽഫി സ്‌ട്രെയ്റ്റ്‌നറിനും യുവതീ യുവാക്കൾക്കിടയിൽ ആവശ്യം ഏറിവരികയാണെന്ന് ഫിലിപ്‌സ് പേഴ്‌സണൽ കെയർ ഉത്പന്നങ്ങളുടെ കേരളത്തിലെ പ്രമുഖ ചാനൽ പാർട്ണർ ആയ ബിസ്മി അപ്ലയൻസസ് ഉടമ വി എ യൂസഫ് പറഞ്ഞു.
TAGS: PHILIPS | PHILIPS Consumer Lifestyle |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു