വൈദ്യുതി ലാഭിക്കാൻ സഹായകമായ ഗ്രന്റ്‌ഫോസ് പമ്പുകൾ വിപണിയിൽ

Posted on: November 30, 2016

grundfos-logo-big

കൊച്ചി : ഊർജ ഉപഭോഗം പരമാവധി കുറക്കുന്നതോടൊപ്പം തികഞ്ഞ സുരക്ഷിതത്വവും പ്രവർത്തന ക്ഷമതയും ഉറപ്പ് നൽകുന്ന ഇന്റലിജന്റ് പമ്പുകൾ ഗ്രന്റ്‌ഫോസ് ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. വാണിജ്യ കെട്ടിടങ്ങൾക്കനുയോജ്യമായ ഈ പമ്പുകൾ വളരെ വേഗത്തിൽ പമ്പിംഗ് സാദ്ധ്യമാക്കുകയും ചെയ്യുന്നു.

പ്ലമ്പിംഗ്്, എയർകണ്ടീഷനിംഗ്്, മലിന ജലമൊഴുക്ക് എന്നിവയ്ക്കാവശ്യമായ വിവിധതരം പമ്പുകൾ ഗ്രന്റ്‌ഫോസ് ബഹുനില കെട്ടിടങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. തുടർച്ചയായുള്ള മർദത്തെ അതിജീവിക്കാനും ജലം അതിവേഗം അടിച്ചു കയറ്റാനും സഹായകമായ ഹൈഡ്രോ എംപിസി ബൂസ്റ്റർ, ചോർച്ച പൂർണമായും ഒഴിവാക്കുന്നവിധത്തിൽ രൂപകൽപന ചെയ്ത എൻബി, എൻകെ എൻഡ് സക്ഷൻ സ്റ്റെയിൻലസ് സ്റ്റീൽ പമ്പുകൾ, വാണിജ്യ കെട്ടിടങ്ങളിൽ എയർ കണ്ടീഷനിങ്ങും ഹീറ്റിങ്ങിനും അനുയോജ്യമായ ടിപി പമ്പുകൾ തുടങ്ങിയവ ഗ്രന്റ്‌ഫോസിന്റെ ശേഖരത്തിലുൾപ്പെടുന്നതായി ഗ്രന്റ്‌ഫോസ് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ്) ജി. ഗംഗാ പ്രസാദ് പറഞ്ഞു.

TAGS: Grundfos Pumps |