ഗ്രന്റ്‌ഫോസ് 100 പമ്പുകൾ 100 ഗ്രാമങ്ങൾ രണ്ടാംഘട്ടം ആരംഭിച്ചു

Posted on: February 22, 2016

Grundfos-Foundation-100-pum

കൊച്ചി : ഗ്രന്റ്‌ഫോസ് ഫൗണ്ടേഷന്റെ 100 പമ്പുകൾ; 100 ഗ്രാമങ്ങൾ പദ്ധതിയുടെ രണ്ടാം ഘട്ടമായി ഒഡീഷയിലും മഹാരാഷ്ട്രയിലുമായി 32 സോളാർ പമ്പുകൾ സ്ഥാപിച്ചു. ഗ്രാമീണർക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി 2014 ഡിസംബറിലാണ് സോളാർ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന സൺലിറ്റ് ഫ്യൂച്ചറിന്റെ സഹായത്തോടെ ഗ്രന്റ്‌ഫോസ് ഫൗണ്ടേഷൻ 100 പമ്പുകൾ; 100 ഗ്രാമങ്ങൾ പദ്ധതി ആരംഭിച്ചത്.

ഒന്നാംഘട്ടത്തിൽ മദ്ധ്യപ്രദേശ്, യുപി, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 60 ഗ്രാമങ്ങളിലാണ് ജല വിതരണ പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഈ വർഷം 40 പമ്പുകൾ കൂടി സ്ഥാപിക്കും. രണ്ടാം ഘട്ടം പൂർത്തിയാവുന്നതോടെ 60 ഗ്രാമങ്ങളിലെ 30,000-ത്തിലേറെ വരുന്ന ജനങ്ങളുടെ ജീവിതത്തിൽ വലിയൊരു സാമൂഹ്യ മാറ്റമാണ് സൃഷ്ടിക്കപ്പെടുകയെന്ന് ഗ്രന്റ്‌ഫോസ് ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ക്രിസ്റ്റ്യൻ ഹാർട് വിഗ് പറഞ്ഞു.