ഗ്രന്റ്‌ഫോസിന്റെ ബിഎംഎസ് എച്ച്എസ് എസി പമ്പ് വിപണിയിൽ

Posted on: June 9, 2016

Grundfos-Logo-Big

കൊച്ചി : ജല ശുദ്ധീകരണ ആവശ്യത്തിനും മറ്റും ഉപയോഗിക്കാവുന്നതും വളരെ വേഗത്തിൽ ജലത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതുമായ ബിഎംഎസ് എച്ച്എസ് എസി പമ്പുകൾ ഗ്രന്റ്‌ഫോസ് ഇന്ത്യ വിപണിലിറക്കി. അധിക സമ്മർദത്തെ അതിജീവിക്കാൻ കഴിവുള്ളതും ഊർജം ലാഭിക്കാൻ സഹായകുമാണ് ഈ പമ്പുകളെന്ന് ഗ്രന്റ്‌ഫോസ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സെയിൽസ്) ശരവണൻ പനീർ ശെൽവം പറഞ്ഞു.

വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾക്ക് പുറമെ രാസവ്യവസായങ്ങൾ, ആശുപത്രികൾ, ലബോറട്ടറികൾ, റിവേഴ്‌സ് ഓസ്‌മോമിസ് തുടങ്ങിയ മേഖലകൾക്കും അനുയോജ്യമാണ് ബിഎംഎസ്എച്ച് എസ് എസി. 60 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടിനെ പ്രതിരോധിക്കാനുള്ള ശക്തിയും ഈ പമ്പുകൾക്കുണ്ട്.