എൽ & ടി ക്ക് ഡാക്ക മെട്രോയുടെ 3,191 കോടിയുടെ ഓർഡർ

Posted on: May 25, 2018

മുംബൈ : എൽ & ടി കൺസ്ട്രക്ഷന് ഡാക്ക മെട്രോയുടെ 3,191 കോടിയുടെ നിർമാണക്കരാർ. ജപ്പാനിലെ മറുബേനി കോർപറേഷനുമായി ചേർന്നാണ് ഓർഡർ നേടിയത്.

ഡാക്ക മാസ് റാപ്പിഡ് ട്രാൻസിസ്റ്റ് ഡെവലപ്‌മെന്റ് പ്രോജക് ടിന്റെ ലൈന് ആറിന്റെ ഇലക്ട്രിക്, മെക്കാനിക്കൽ സിസ്റ്റം പാക്കേജാണ് എൽ & ടി പൂർത്തിയാക്കേണ്ടത്. ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ ഏജൻസി (ജെയ്ക്ക) ആണ് പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത്.