എല്‍ ആന്‍ഡ് ടിയും മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ധാരണാപത്രം ഒപ്പുവച്ചു

Posted on: November 25, 2022

കൊച്ചി : മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും ധാരണാപത്രം ഒപ്പുവമുത്തൂറ്റ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിംഗ് രംഗത്തെ അതികായരായ എല്‍ ആന്‍ഡ് ടി കമ്പനി നേരിട്ടു നല്‍കുന്ന കോഴ്‌സുകള്‍ ഇനി മുതല്‍ ലഭ്യ
മാകും.

വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെയുള്ള നിലവാരമുള്ള കമ്പനികളില്‍ അവര്‍ക്ക് നേരിട്ടു ഇന്റേണ്‍ഷിപ്പും തൊഴിലവസരങ്ങളും ലഭിക്കാനും ധാരണാപത്രം വഴി സാധ്യമാകും.

ആര്‍. ബാലസുബ്രഹ്മണ്യം (ഹെഡ്, എസ്എംഇസിവില്‍), അഭയങ്കര്‍(ഹെഡ്, സ്ട്രാറ്റജി ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), ആര്‍. ജയകുമാര്‍ (മാനെജര്‍ -അഡ്മിനിസ്‌ട്രേഷന്‍, ഡിഎംഎന്‍), എം.എഫ്. ഫെബിന്‍ (ഹെഡ്, കോളെജ് കണക്റ്റ് ബിസിനസ്) എന്നിവര്‍ എല്‍ ആന്‍ഡ് ടി എഡ്യൂടെക്കിനു വേണ്ടിയും
ഡോ. പി.സി. നീലകണ്ഠന്‍ (പ്രിന്‍സിപ്പല്‍), പി. ജോര്‍ജ് വര്‍ഗീസ് (എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍) ഡോ. ചിക്കു എബ്രഹാം (വൈസ് പ്രിന്‍സിപ്പല്‍), വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ മുത്തൂറ്റ് എന്‍ജിനീയറിംഗ്  കോളേജിനു വേണ്ടിയുംചടങ്ങില്‍ സന്നിഹിതരായി.

TAGS: L & T | MITS |