എല്‍&ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സിന്റെ അറ്റാദായത്തില്‍ 66 ശതമാനം വര്‍ധന

Posted on: October 26, 2018

കൊച്ചി : എല്‍ & ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് സെപ്റ്റംബര്‍ 30 ന് അവസാനിച്ച ക്വാര്‍ട്ടറില്‍ 560 കോടി രൂപ അറ്റാദായമുണ്ടാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍ 66 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. ഗ്രാമീണ മേഖലയിലെ വായ്പകളിലും ഭവന വായ്പകളിലും മൊത്തക്കച്ചവട മേഖലയ്ക്കായുള്ള വായ്പകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനം ആസ്തികളുടെ കാര്യത്തില്‍ 26 ശതമാനം വര്‍ധനവ് കൈവരിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ രണ്ടാം ക്വാര്‍ട്ടറില്‍ ആകെ വായ്പകളുടെ 47 ശതമാനം ഗ്രാമീണ മേഖലയിലെ വായ്പകളും ഭവന വായ്പകളുമാണ്. മുന്‍ വര്‍ഷം ഇത് 38 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലേക്കുള്ള വായ്പകളുടെ കാര്യത്തില്‍ 71 ശതമാനവും ഭവന വായ്പകളുടെ കാര്യത്തില്‍ 40 ശതമാനവും വര്‍ധനവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു കൈവരിച്ചിട്ടുള്ളത്.

തങ്ങളുടെ ബിസിനസ് മാതൃകയുടെ ശക്തിയും നഷ്ട സാധ്യതകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും മൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നിലവിലുണ്ടായിരുന്ന ബുദ്ധിമുട്ടേറിയ നിരവധി സാഹചര്യങ്ങളിലൂടേയും മികച്ച രീതിയില്‍ മുന്നേറാനായതായി ഇതേക്കുറിച്ചു പ്രതികരിക്കവെ എല്‍ & ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ ദിനനാഥ് ദുബാഷി പറഞ്ഞു.

TAGS: L & T |