അമിത് ഷാ വാർത്താസമ്മേളനം മാറ്റിവച്ചു

Posted on: May 15, 2018

ബംഗലുരു : കർണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു. ബിജെപി ആഘോഷപരിപാടികളും നിർത്തിവെച്ചു.

ഗവർണറുടെ നീക്കങ്ങളാണ് ഇനി ശ്രദ്ധേയം. ഏറ്റവും വലിയ ഒറ്റകക്ഷിയെ ആണ് സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കേണ്ടതെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്. യെദ്യൂരപ്പ പ്രതികരിച്ചു.