സലിൽ പരേഖിന്റെ ശമ്പളം 16.25 കോടി രൂപ

Posted on: January 4, 2018

ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ചുമതലയേറ്റ സലിൽ പരേഖിന്റെ വാർഷിക ശമ്പളം 16.25 കോടി രൂപ. കൂടാതെ ഓഹരി ആനുകൂല്യങ്ങളുമുണ്ട്. സലിൽ പരേഖിന് 6.5 കോടി രൂപയാണ് സ്ഥിര ശമ്പളം. ഇതിനു പുറമെ 2018-19 ൽ 9.75 കോടി രൂപ വേരിയബിൾ പേയും ലഭിക്കും. അഞ്ച് വർഷമാണ് സലിൽ പരേഖിന്റെ കാലാവധി.

വിശാൽ സിക്ക കഴിഞ്ഞ സാമ്പത്തികവർഷം 6.75 ദശലക്ഷം ഡോളർ ശമ്പളമായി നേടിയതിനെ ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി വിമർശിച്ചിരുന്നു. രണ്ട് ദശലക്ഷം ഡോളറിൽ അല്പം കൂടുതൽ മാത്രമാണ് വിപ്ര സിഇഒ അബിദാലി നീംചുവാല ശമ്പളമായി വാങ്ങുന്നതെന്ന് നാരായണമൂർത്തി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

TAGS: Infosys | Salil Parekh |