വോക്‌സ്‌വാഗൻ 7600 കോടി രൂപ മുതൽമുടക്കും

Posted on: December 22, 2017

മുംബൈ : വോക്‌സ്‌വാഗൻ ഗ്രൂപ്പ് പുതിയ മോഡലുകൾ വികസിപ്പിക്കാൻ 7600 കോടി രൂപ (1 ബില്യൺ യൂറോ) മുതൽമുടക്കും. പുതിയ വാഹനങ്ങൾ വികസിപ്പിക്കാനുള്ള എൻജിനീയറിംഗ് കേന്ദ്രം, ഉത്പാദനശേഷി വർധന, പൂനെയിലെ ചക്കാൻ പ്ലാന്റിൽ പുതിയ അസംബ്ലി ലൈൻ എന്നിവയ്ക്കായാണ് പുതിയ നിക്ഷേപമെന്ന് ഇക്‌ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക് കാറുകളുടെ വികസനവും ലക്ഷ്യമിടുന്നതായാണ് സൂചന.

അതിവേഗം വളരുന്ന ഇന്ത്യൻ വാഹനവിപണിയിൽ വോക്‌സ്‌വാഗൻ എത്തിയിട്ട് 15 വർഷമായെങ്കിലും കാര്യമായ വിപണിവിഹിതം നേടാനായിട്ടില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് കമ്പനി വൻതോതിൽ നിക്ഷേപത്തിനൊരുങ്ങുന്നത്.

TAGS: Volkswagen |