കൊച്ചിയിൽ എം എസ് എം ഇ ദ്വിദിന വ്യവസായ സംഗമം ആരംഭിച്ചു

Posted on: November 8, 2017

സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ആൻഡ് എൻട്രപ്രൂണർഷിപ്പ് സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച എം എസ് എം ഇ, സിഇഒ കോൺക്ലേവ് സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജർ ഷെല്ലി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജോസഫ് ചെറുകര, ഡോ. ടി വി ഫ്രാൻസി എന്നിവർ സമീപം.

കൊച്ചി : സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ആൻഡ് എൻട്രപ്രൂണർഷിപ്പ് സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് ലഘു, ഇടത്തരം, ചെറുകിട വ്യവസായ സംഗമം സംഘടിപ്പിച്ചു. കളമശേരി കിൻഫ്ര പാർക്കിലെ സൈം കൊച്ചി ക്യാമ്പസിൽ നടക്കുന്ന ദ്വിദിന എം എസ് എം ഇ സിഇഒ കോൺക്ലേവ് സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജർ ഷെല്ലി ജോസഫ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിയുടെ ചാലക ശക്തി ലഘു, ഇടത്തരം, ചെറുകിട വ്യവസായങ്ങളാണെന്ന് അദേഹം പറഞ്ഞു. ഈ തിരിച്ചറിവാണ് കോർപ്പറേറ്റുകളെ മാത്രം ആശ്രയിച്ചു പോന്ന രാജ്യത്തെ ബാങ്കുകളെ ലഘു, ഇടത്തരം, ചെറുകിട മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ പ്രേരിപ്പിച്ചത്. റീട്ടെയിൽ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളും സേവനങ്ങളുമാണ് ഇന്ന് ബാങ്കുകൾ പ്രഖ്യാപിക്കുന്നത്. ഇത് ഇത്തരം വ്യവസായ മേഖലയ്ക്ക് ഉണർവുണ്ടാക്കുമെന്ന് മാത്രമല്ല സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്നും അദേഹം ചൂണ്ടിക്കാട്ടി.

സൈം ഡീൻ ഡോ. ടി വി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പ്രൊഫസർ ഡോ. ജോസഫ് ചെറുകര സ്വാഗതം പറഞ്ഞു. ദ്വിദിന സംഗമത്തിൽ വ്യവസായികൾക്ക് മാനേജ്‌മെൻറ് വികസന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ബിസിനസ് എങ്ങനെ അടുത്ത തലത്തിലേക്ക് ഉയർത്താം എന്നതാണ് പഠന വിഷയം. പ്രമുഖ മാനേജ്‌മെൻറ് വിദഗ്ധരും പരിശീലകരും ക്ലാസുകൾ നയിക്കും. ലഘു ചെറുകിട ഇടത്തരം വ്യവസായ സംരംഭകർ, പങ്കാളികൾ, ഡയറക്ടർമാർ, ചീഫ് എക്‌സിക്യു്ട്ടീവ് ഓഫീസർമാർ എന്നിവർ ദ്വിദിന പരിശീലനത്തിലും സംഗമത്തിലും പങ്കെടുക്കുന്നുണ്ട്.

TAGS: XIME | XIME Kochi |