എക്‌സ്.ഐ.എം.ഇ വനിതാ നേതൃത്വ ശില്പശാലയ്ക്ക് തുടക്കമായി

Posted on: October 18, 2019

കൊച്ചി : സേവ്യർ ഇൻസ്റ്റിറ്റിയുട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എൻട്രപ്രൂണർഷിപ്പ് (എക്‌സ്.ഐ.എം.ഇ) യു.എൻ ഗ്ലോബൽ കോംപാക്ട് നെറ്റ്വർക്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വനിതാ നേതൃത്വ വികസന ശില്പശാലയ്ക്ക് തുടക്കമായി. തൊഴിലിടങ്ങളിലെ ലിംഗ വിവേചനം ഇല്ലാതാക്കാനും ലിംഗസമത്വം ഉറപ്പ് വരുത്തുന്നതിനുമായുള്ള യു.എൻ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നേതൃഗുണം വർധിപ്പിക്കുന്നതിനും മികച്ച വനിതാ സംരംഭകാരിൽ നിന്ന് പ്രചോദനവും പാഠങ്ങളും ഉൾക്കൊള്ളാനും കഴിയുന്ന തരത്തിലാണ് ശിൽപശാല. വിവിധ മേഖലകളിൽ വിജയിച്ച വനിതകളും നേതൃസ്ഥാനങ്ങൾ വഹിക്കുന്ന വനിതകളും ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ററാക്ട് കൺസൾട്ടിംഗ് സ്ഥാപക ഫറ ഇസ്മായിൽ, ഇൻറോഡ്‌സ് ലീഡർഷിപ്പ് ഡെവലപ്‌മെൻറ് പരിശീലക നീർജ ഗണേഷ്, കാറ്റലിസ്റ്റ് അഡൈ്വസറി കോച്ചിങ്ങ് ആൻഡ് ട്രെയിനിംഗ് പരിശീലക നസ്രീൻ ഖാൻ, ബ്രാൻഡ് സർക്കിൾ സ്ഥാപകയും സിഇഒയുമായ മാളവിക ആർ ഹരിത, സി എസ് ആർ വിദഗ്ധ ഡോ. വിദ്യ ശ്രീനിവാസൻ, ലിഡ ജേക്കബ് ഐഎഎസ്, കൃതീയം ഐ.ടി സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ തെരേസ വർഗീസ്, ആരോ ഫൗണ്ടേഷൻ പ്രസിഡന്റ് നീലം ഗുപ്ത, വിപ്രോ സീനിയർ വൈസ് പ്രസിഡന്റ് സുനിത ചെറിയാൻ, എക്‌സ്.ഐ.എം.ഇ കൊച്ചി ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ ഐഎഎസ് എന്നിവർ ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്.