മരിയ ഫിലിപ്പ് ഫ്യൂച്ചർ ലീഡേഴ്‌സ് ഡിബേറ്റ് മത്സരം

Posted on: December 7, 2021

കൊച്ചി : എക്‌സ്. ഐ.എം. ഇ. കൊച്ചി കാമ്പസില്‍ മരിയ ഫിലിപ്പ് ഫ്യൂച്ചര്‍ ലീഡേഴ്‌സ് ഡിബേറ്റ് ഫൈനല്‍ മത്സരം നടത്തി.

എക്‌സ്.ഐ.എം.ഇ. പ്രിന്‍സിപ്പല്‍ പ്രൊഫ. ജെ. ഫിലിപ്പ്, എക്‌സ്. ഐ.എം.ഇ. ബംഗലൂരു അംബാസഡര്‍ സി.പി. രവീന്ദ്രനാഥന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.

വിജയികള്‍ , പി. ആര്‍. അലീന, വിഷ്ണു ഉണ്ണികൃഷ്ണന്‍ (തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജ്), റണ്ണേഴ്‌സ് അപ്പ് ആയവര്‍: മേഘ്‌ന മനോജ്കുമാര്‍, കെ.ബി. അജിത് (ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജ്).

മികച്ച സ്പീക്കര്‍ പി. അനഘ (കുസാറ്റ് വൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്). കേരളത്തിലെ വിവിധകോളേജുകളില്‍ നിന്നായി ഏഴു ടീമുകള്‍ പങ്കെടുത്തു. ഗ്രാന്‍ഡ് ഫിനാലെ ബംഗളൂരു എക്‌സ്.ഐ.എം.ഇ. യില്‍ നടക്കും.