സാംസംഗ് നോയിഡയിൽ 5000 കോടി മുതൽമുടക്കും

Posted on: June 6, 2017

ന്യൂഡൽഹി : സാംസംഗ് നോയിഡ പ്ലാന്റിന്റെ വികസനത്തിനായി 5000 കോടി രൂപ മുതൽമുടക്കും. 2020 ടെ മൊബൈൽ ഫോൺ ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഉത്പാദനം ഇപ്പോഴത്തെ 5 ദശലക്ഷം ഫോണുകളിൽ നിന്ന് 12-13 ദശലക്ഷമായി ഉയർത്താനാണ് നീക്കം.

ഫ്രിഡ്ജ് ഉത്പാദനം ഇരട്ടിയാക്കാനും സാംസംഗിന് പദ്ധതിയുണ്ട്. നോയിഡയിൽ 1996 ൽ ആരംഭിച്ച പ്ലാന്റിന് 130,000 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. നോയിഡയ്ക്ക പുറമെ ചെന്നൈയിലും സാംസംഗിന് പ്ലാന്റുണ്ട്.