നോയൽ ടാറ്റാ സൈറസിന്റെ പിൻഗാമിയായേക്കും

Posted on: December 4, 2016

noel-tata-big

മുംബൈ : രത്തൻ ടാറ്റായുടെ അർധ സഹോദരൻ നോയൽ ടാറ്റാ സൈറസ് മിസ്ത്രിയുടെ പിൻഗാമിയായി ടാറ്റാസൺസ് ചെയർമാൻ ആയേക്കും. നോയൽ ടാറ്റാ ഇപ്പോൾ ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയ്ൽ വിഭാഗമായ ട്രെൻഡിന്റെ ചെയർമാനാണ്.

സൈറസ് മിസ്ത്രിയുടെ അളിയനുമാണ്. 2010 ൽ ചുമതലയേറ്റെടുത്ത നോയൽ ടാറ്റാ 1000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി ട്രെൻഡിനെ മാറ്റി. ഇക്കാര്യത്തിൽ ഇനി മനസു തുറക്കേണ്ടത് രത്തൻ ടാറ്റായാണ്.