കിംഗ്ഫിഷർ വില്ല ഒക്‌ടോബർ 19 ന് ലേലം ചെയ്യും

Posted on: September 13, 2016

vijay-mallyas-goa-villa-big

മുംബൈ : വിജയ് മല്യയുടെ ഗോവയിലെ ആഡംബര വസതി – കിംഗ്ഫിഷർ വില്ല ഒക്‌ടോബർ 19 ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇ-ലേലം നടത്തും. യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്‌സിന്റെ ഉടമസ്ഥതയിലാണ് നോർത്ത് ഗോവയിലെ കോൺഡോളിം ബീച്ചിലെ ഈ ആഡംബര വസതി.

എസ് ബി ഐ ക്യാപ് ട്രസ്റ്റി കമ്പനിയുടെ നിയന്ത്രണത്തിലുള്ള വസതിയുടെ റിസർവ് പ്രൈസ് 85 കോടി രൂപയാണ്. കിംഗ്ഫിഷർ എയർലൈൻസ് ബാങ്കുകൾക്ക് നൽകാനുള്ള 9000 കോടിയുടെ കുടിശിക ഈടാക്കാനാണ് ഈ വർഷം മെയ് മാസത്തിൽ കിംഗ്ഫിഷർ വില്ല എസ് ബി ഐ ഏറ്റെടുത്തത്.